kerala

തിരുവനന്തപുരം പാലോട് അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ

By webdesk14

July 06, 2024

തിരുവനന്തപുരം: പാലോട് പേരയം ചെല്ലഞ്ചിയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88), ഗീത (59) എന്നിവരാണു മരിച്ചത്. സംഭവം നടക്കുമ്പോൾ ഗീതയുടെ ഭർത്താവ് വത്സലൻ വീട്ടിൽ ഉണ്ടായിരുന്നു. പാലോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഇന്നു രാവിലെ എട്ടരയോടെ ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്കുള്ളിലുമാണ് കണ്ടെത്തിയത്. പാലോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മാനസിക സമ്മർദ്ദത്തെ തുടർന്ന് ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നാണു ബന്ധുക്കൾ പറയുന്നത്.

അമിതമായി ഗുളിക കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ദിവസം മുൻപ് 12 സെന്റ് വസ്തുവുമായി ബന്ധപ്പെട്ടുള്ള കേസിൽ ഇവർക്ക് പ്രതികൂലമായിട്ടായി വിധി വന്നിരുന്നു. ഇത് ഇരുവരെയും മാനസികമായി തളർത്തിയിരുന്നുവെന്നാണ് കരുതുന്നത്.