kerala

പാലത്തായി പീഡനക്കേസ്; വര്‍ഗീയ പരാമര്‍ശം നടത്തി സിപിഎം നേതാവ് ഹരീന്ദ്രന്‍

By webdesk18

November 23, 2025

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ വര്‍ഗീയ പരാമര്‍ശം നടത്തി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രന്‍. പ്രതി ഹിന്ദുവായതിനാല്‍ മുസ്ലിം ലീഗും എസ്ഡിപിഐയും കേസില്‍ ഇടപെട്ടുവെന്നാണ് ഹരീന്ദ്രന്റെ വിവാദ പ്രസ്താവന.

അതേസമയം, പ്രതി പത്മരാജനെ അനുകൂലിച്ച് ബി.ജെ.പിസംഘപരിവാര്‍ നേതാക്കള്‍ രംഗത്തെത്തിരുന്നു. തലശ്ശേരി പോക്‌സോ കോടതി ഈ മാസം 15ആണ്.

ഈ മാസം 15നാണ് പാലത്തായി പീഡനക്കേസില്‍ അധ്യാപകനായ ആര്‍എസ്എസ് നേതാവും ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂര്‍ മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസില്‍ കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷ വിധിച്ചത്. പോക്‌സോ വകുപ്പ് പ്രകാരം 20 വര്‍ഷം കഠിന തടവ് ഉള്‍പ്പെടെ 40 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. സംഘപരിവാര്‍ അധ്യാപക സംഘടനാ ജില്ലാ നേതാവാണ് പ്രതി പത്മരാജന്‍. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. 376എബി ഐപിസി പ്രകാരം 12 വയസ്സിന് താഴെയുള്ള കുട്ടികളോടുള്ള ലൈംഗികാതിക്രമവും, ജീവപര്യന്തവും 1 ലക്ഷം രൂപ പിഴയും പോക്‌സോ സെക്ഷന്‍ 5(എഫ്) പ്രകാരം 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും പോക്‌സോ സെക്ഷന്‍ 5(എല്‍) പ്രകാരം 20 വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചിരുന്നു.