മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനക്കെതിരെ നവംബര്‍ 1മുതല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് പടയൊരുക്കത്തിന്റെ ഭാഗമായുള്ള ഒരു കോടി ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ്, പി.ടി അജയ്‌മോഹന്‍, കെ.എസ് ഹംസ, അഡ്വ. യു.എ. ലത്തീഫ്, പി. ഉബൈദുല്ല എം.എല്‍.എ, ഇ. മുഹമ്മദ്കുഞ്ഞി, വി.വി പ്രകാശ്, സലീം കുരുവമ്പലം, കെ.പി അബ്ദുല്‍മജീദ്, അജീഷ് അടാലത്ത് കയ്യൊപ്പ് ചാര്‍ത്തി.