kerala

പാനൂർ ബോംബ് സ്ഫോടനം ഗൗരവകരം; സമഗ്ര അന്വേഷണം വേണമെന്ന് കെ. സുധാകരന്‍

By webdesk13

April 05, 2024

കണ്ണൂര്‍ പാനൂരിലെ ബോംബ് സ്‌ഫോടനത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ. സുധാകരന്‍ എം.പി. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. സിപിഎം പ്രവര്‍ത്തകന് ഗുരുതരമായ പരിക്ക് പറ്റിയതും ഒരാള്‍ മരിച്ചത് ഗൗരവകരമാണ്. ബോംബ് നിര്‍മ്മാണത്തിന് പിറകില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെയാണ് ഈ സംഭവം. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സുധാകരന്‍ എം.പി.