kerala

പാലക്കാട് പാരസെറ്റമോളില്‍ കമ്പി കഷ്ണം കണ്ടെത്തിയ സംഭവം; ജീവനക്കാരുടെ മൊഴിയെടുത്തു

By webdesk18

June 19, 2025

പാരസെറ്റമോളില്‍ കമ്പി കഷ്ണം കണ്ടെത്തിയ സംഭവത്തില്‍ മണ്ണാര്‍ക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും ഫാര്‍മസിസ്റ്റിന്റെയും മൊഴി രേഖപ്പെടുത്തി. ഡിഎംഒയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനായി വാങ്ങിച്ച പാരസെറ്റമോളിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്. പനിയെ തുടര്‍ന്ന് ഡോക്ടര്‍ പറഞ്ഞതനുസരിച്ച് പകുതി ഗുളിക കഴിക്കാന്‍ മരുന്ന് രണ്ടായി ഒടിച്ചപ്പോഴാണ് കമ്പി കണ്ടത്തിയത്.

സംഭവത്തില്‍ മരുന്ന് കമ്പനിക്കെതിരെ പരാതി നല്‍കാനിരിക്കുകയാണ് കുടുംബം. അതേസമയം നടന്നത് വലിയ അനാസ്ഥയാണെന്നും സര്‍ക്കാരിന്റെ കീഴിലുള്ള കെഎംസിഎല്‍ എന്ന കമ്പനിയാണ് മരുന്ന് നിര്‍മ്മിക്കുന്നതെന്നും നഗരസഭ ചെയര്‍മാന്‍ ഇന്നലെ പറഞ്ഞിരുന്നു.