Film

‘പരം സുന്ദരി’ മലയാളികളെയും കേരളത്തെയും തെറ്റായി ചിത്രീകരിക്കുന്നു: രഞ്ജിത്ത് ശങ്കര്‍

By webdesk18

October 29, 2025

കൊച്ചി: ജാന്‍വി കപൂര്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവര്‍ നായകനായെത്തിയ പുതിയ ഹിന്ദി ചിത്രം ‘പരം സുന്ദരി’യെ കടുത്ത വിമര്‍ശനവുമായി മലയാള സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. സിനിമ കേരളത്തെയും മലയാളികളെയും ”വളരെ മോശമായി” ചിത്രീകരിച്ചിട്ടുണ്ടെന്നാണ് രഞ്ജിത്തിന്റെ ആരോപണം.

തുഷാര്‍ ജലോട്ട സംവിധാനം ചെയ്ത ഈ സിനിമയില്‍ ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ ഒരു മലയാളി പെണ്‍കുട്ടിയായി അഭിനയിക്കുന്നു. എന്നാല്‍ ചിത്രത്തിലെ മലയാളം സംഭാഷണങ്ങളും കഥാപാത്രങ്ങളുടെ ആവിഷ്‌കാരവും സമൂഹമാധ്യമങ്ങളില്‍ വലിയ ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.

”മറ്റേതൊരു സിനിമയെയും പോലെ തന്നെ ‘പരം സുന്ദരി’യും കേരളത്തെ വളരെയധികം പിന്നാക്കമായ ഒരു സംസ്ഥാനമായി ചിത്രീകരിക്കുന്നു. മൊബൈല്‍ ഡാറ്റയോ ഇന്റര്‍നെറ്റോ പരിണാമമോ ഇല്ലാത്ത പ്രദേശമായി കേരളത്തെ കാണിക്കുന്നതാണ് സിനിമ. യഥാര്‍ത്ഥ കേരളം ഇതിനേക്കാള്‍ മുന്നോട്ടുപോയിരിക്കുകയാണ്. സിനിമകളും അതിനനുസരിച്ച് മാറേണ്ട സമയമിതിവരെ കഴിഞ്ഞു,” എന്നായിരുന്നു രഞ്ജിത്ത് ശങ്കര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ചിത്രത്തില്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര ഒരു ഉത്തരേന്ത്യന്‍ യുവാവായും ജാന്‍വി കപൂര്‍ മലയാളി പെണ്‍കുട്ടിയായ സുന്ദരിയായും എത്തുന്നു. സിദ്ധാര്‍ഥ് അവതരിപ്പിച്ച കഥാപാത്രം പരം ആണെന്ന് വലിരല വേല ശേഹേല ‘പരം സുന്ദരി’.

ചങ്ങനാശ്ശേരിയിലായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിംഗ് നടന്നത്. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജന്‍ നിര്‍മ്മിച്ച ഈ റൊമാന്റിക് കോമഡി ചിത്രത്തില്‍ മലയാളി നടന്‍ രഞ്ജി പണിക്കരും പ്രധാന വേഷമിട്ടിട്ടുണ്ട്.