കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതി നരേന്ദ്ര കുമാറിന് വധശിക്ഷ വിധിച്ചു. കോട്ടയം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയാണ് നരേന്ദ്രകുമാറിന് വധശിക്ഷ വിധിച്ചത്. വധശിക്ഷക്കു പുറമെ ഇരട്ട ജീവപര്യന്തവും ഏഴു വര്‍ഷം തടവും ശിക്ഷ വിധിച്ച കോടതി ബന്ധുക്കള്‍ക്ക് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും നിര്‍ദ്ദേശിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിലയിരുത്തിയ കോടതി ഹൈക്കോടതിയുടെ അനുമതിയോട് കൂടി മാത്രമെ ശിക്ഷ നടപ്പിലാക്കാവു എന്നും നിര്‍ദേശിച്ചിട്ടുണ്ട്.
2015 മെയ് 16-നാണ് കേസിന്നാസ്പദമായ സഭവം. പാറമ്പുഴയില്‍ ഡ്രൈക്ലീനിങ് സ്ഥാപന ഉടമയായിരുന്നു കൊല്ലപ്പെട്ട ലാലസന്‍. ഈ സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു നരേന്ദ്രകുമാര്‍. ലാലസനേയും, ഭാര്യ പ്രസന്നകുമാരി(62), മകന്‍ പ്രവീണ്‍ ലാല്‍(28) എന്നിവരേയും പ്രതി കൊലപ്പെടുത്തുകയായിരുന്നു. തൊഴിലുമായി ബന്ധപ്പെട്ട തര്‍ക്കവും മോഷണവുമായിരുന്നു കൊലപാതകത്തിലേക്ക് പ്രതിയെ നയിച്ച കാരണങ്ങള്‍.
കൊലപാതകം നടത്തിയ ശേഷം ആഭരണവും പണവുമായി പ്രതി സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം ഉത്തര്‍പ്രദേശിലെത്തി പ്രതിയെ പിടികൂടി.
കേസിന്റെ വിധി കേള്‍ക്കാന്‍ കൊല്ലപ്പെട്ട കുടുംബത്തിലെ ഏക അംഗം വിപിന്‍ലാലും കോടതിയിലെത്തിയിരുന്നു. വിധിയില്‍ സന്തോഷമുണ്ടെന്ന് വിപിന്‍ പറഞ്ഞു.
Be the first to write a comment.