More

നെയ്മര്‍ നിറഞ്ഞാടി; ബോറോഡോക്സിനെ ഗോളില്‍ മുക്കി പി.എസ്ജി

By chandrika

October 01, 2017

പാരീസ്: ഫ്രഞ്ച് ലീഗില്‍ സൂപ്പര്‍ താരം നെയ്മറിന്റെ കരുത്തില്‍ പി.എസ്.ജിക്ക് തകര്‍പ്പന്‍ വിജയം. നെയ്മര്‍ ഇരട്ട ഗോള്‍ സ്‌ക്കോര്‍ ചെയ്ത പോരാട്ടത്തില്‍ പി.എസ്.ജി 6-2 ന് തരിപ്പണമാക്കിയത് ബോറോഡോക്‌സിനെ. സൂപ്പര്‍ താരങ്ങളുടെ പി.എസ്.ജിക്ക് മുന്നില്‍ തകര്‍ന്നു പോയ ബോറോഡോക്‌സ് രണ്ടാം പകുതിയില്‍ മാത്രമാണ് പോരാട്ട വീര്യം പ്രകടിപ്പിച്ചത്.

മത്സരത്തില്‍ 35 വാര അകലത്തില്‍ നിന്നും നെയ്മര്‍ എടുത്ത കിടിലന്‍ ഫ്രീകിക്ക് താരത്തിന്റെ മുഴുവന്‍ പ്രഭയും കാണിക്കുന്നതായിരുന്നു. കവാനി വിട്ടു നല്‍കിയ പെനാല്‍റ്റി ഷോട്ടും നെയ്മര്‍ ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു.

Aquele momento em que o @neymarjr bate o pênalti… E o Cavani só olhando… kkkkkk pic.twitter.com/apOPKBfVUz — WesleyLDA (@wesleyguisis) September 30, 2017

പി.എസ്.ജിക്ക് വേണ്ടി ഫ്രഞ്ച് സൂപ്പര്‍ താരം കൈലിയന്‍ മാപ്പെയും ഒരു ഗോള്‍ കരസ്ഥമാക്കി. ചാമ്പ്യന്‍ഷിപ്പില്‍ ബോറോയുടെ ആദ്യ തോല്‍വിയാണിത്.