india

പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ‘ഇന്ത്യാ’ മുന്നണി പ്രധാനമന്ത്രിക്ക് കത്തയച്ചു

By webdesk15

September 06, 2023

പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ‘ഇന്ത്യാ’ മുന്നണി പ്രധാനമന്ത്രിക്ക് കത്തയച്ചു. മുന്നണിക്ക് വേണ്ടി സോണിയ ഗാന്ധിയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ‘ഇന്ത്യ’ ഉയർത്തുന്ന വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. വിലക്കയറ്റം, തൊഴിലില്ലായ്മ, അദാനി വിഷയം, മണിപ്പൂർ കലാപം, ചൈനീസ് കടന്നുകയറ്റം അടക്കമുള്ള വിഷയങ്ങളിലാണ് ചർച്ച ആവശ്യപ്പെട്ടത്. ഇന്നലെ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന ഇൻഡ്യ സഖ്യം കക്ഷി നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രിക്ക് കത്ത് അയക്കാൻ തീരുമാനിച്ചിരുന്നു. ഈ മാസം 18 മുതൽ 22 വരെയാണ് പാർലമെന്റ് പ്രത്യേക സമ്മേളനം.