india

പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം: സഭാ നടപടികൾ ഉച്ചവരെ നിർത്തിവച്ചു

By webdesk15

March 28, 2023

ലോക്‌ സഭ ഇന്നും പ്രതിപക്ഷ പ്രതിഷേധത്താൽ പ്രക്ഷുബ്ധമായി സഭ ചേർന്നപ്പോൾ തന്നെ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ സീറ്റിലേക്ക് പേപ്പർ കീറിയെറിഞ്ഞ അംഗങ്ങൾ കരിങ്കൊടികളും വീശി. കറുത്ത വസ്ത്രങ്ങൾ ധരിച്ചാണ് ഇന്നും പ്രതിപക്ഷ അംഗങ്ങൾ സഭയിൽ എത്തിയത്.ബഹളത്തെ തുടർന്ന് രാജ്യ സഭയിലും നടപടികൾ നിർത്തിവെച്ചു. ലോക്സഭയിൽ ടിഎൻ പ്രതാപൻ ,ഹൈബി ഈഡൻ, ജ്യോതി മണി, രമ്യ ഹരിദാസ് തുടങ്ങിയവരാണ് പ്രതിഷേധവുമായി എത്തിയത്.ജെ പി സി അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം