News
ഡല്‍ഹി എയര്‍പോര്‍ട്ടില്‍ യാത്രക്കാരനെ മര്‍ദിച്ച സംഭവം; എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് അറസ്റ്റില്‍
ബിഎന്‍എസ് സെക്ഷന്‍ 115, 126, 351 പ്രകാരമാണ് വീരേന്ദര്‍ സെജ്വാളിനെതിരെ കേസെടുത്തിരിക്കുന്നത്.
ന്യൂഡല്‍ഹി: ഡല്‍ഹി എയര്‍പോര്‍ട്ടില്‍ യാത്രക്കാരനെ മര്‍ദിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് അറസ്റ്റില്‍. വീരേന്ദര്‍ സെജ്വാളിനെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ബിഎന്‍എസ് സെക്ഷന്‍ 115, 126, 351 പ്രകാരമാണ് വീരേന്ദര്‍ സെജ്വാളിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
ഡിസംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം. ടെര്‍മിനല്‍ ഒന്നില്‍ യാത്രക്കാരന്‍ അങ്കിത് ധെവാനേ മര്‍ദിച്ചു എന്നാണ് പൈലറ്റിനെതിരായ കേസ്. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
main stories
“സഖാവ് പറഞ്ഞു, ഞങ്ങള്‍ അനുസരിച്ചു”; പോറ്റിക്ക് വേണ്ടി എ.പത്മകുമാര്‍ ദേവസ്വം മാന്വല്‍ തിരുത്തിയെന്ന് വിജയകുമാര്‍
എല്ലാം പത്മകുമാർ പറഞ്ഞിട്ടാണ്. പത്മകുമാറിനെ വിശ്വസിച്ചാണ് രേഖകളിൽ ഒപ്പിട്ടത്.
ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ എൻ വിജയകുമാറിന്റെ റിമാന്റ് റിപ്പോർട്ട് പുറത്ത്. പത്മകുമാറിനെ വിശ്വസിച്ച് വായിച്ചു പോലും നോക്കാതെയാണ് രേഖകളിൽ ഒപ്പിട്ടതെന്ന് വിജയകുമാറിന്റെ മൊഴി. സമ്മർദ്ദം സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്യാൻ വരെ തോന്നിയെന്നും മൊഴിയിൽ പറയുന്നുണ്ട്. ബന്ധുക്കൾ നിർബന്ധിച്ചതിനെ തുടർന്നാണ് കീഴടങ്ങാൻ തീരുമാനിച്ചത്.
എല്ലാം പത്മകുമാർ പറഞ്ഞിട്ടാണ്. പത്മകുമാറിനെ വിശ്വസിച്ചാണ് രേഖകളിൽ ഒപ്പിട്ടത്. മറ്റു കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നില്ലെന്നും വിജയകുമാർ എസ്‌ഐടിയോട് പറഞ്ഞു. പോറ്റിയെ അതിരുവിട്ട് സഹായിക്കാൻ ദേവസ്വം മാന്വൽ തിരുത്തി. മാന്വൽ തിരുത്തിയതിൽ പത്മകുമാറിനും വിജയകുമാറിനും ശങ്കരദാസിനും പങ്കുണ്ട്. മിനിറ്റ്‌സിലെ തിരുത്തൽ പത്മകുമാർ രണ്ടുപേരെയും അറിയിച്ചു. മൂവരും അറിഞ്ഞുകൊണ്ടാണ് പാളികൾ പോറ്റിക്ക് കൊടുത്തുവിട്ടത്. സാമ്പത്തിക ലാഭം ആഗ്രഹിച്ച് ഇരുവരും പത്മകുമാറിന് കൂട്ടുനിൽക്കുകയായിരുന്നു.
kerala
കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍
മുഖ്യപ്രതികള്‍ക്ക് സഹായം നല്‍കിയ രണ്ട് പേരെയാണ് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. മുഖ്യപ്രതികള്‍ക്ക് സഹായം നല്‍കിയ രണ്ട് പേരെയാണ് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം 20നാണ് പെരിന്തല്‍മണ്ണ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതാകുന്നത്.
പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടിയെ ഒരു പകല്‍ മുഴുവന്‍ ശാരീരിക ഉപദ്രവം നടത്തിയ ശേഷം നാലായിരം രൂപ നല്‍കി ബീച്ചില്‍ ഇറക്കി വിടുകയായിരുന്നു. ബസില്‍ യാത്ര ചെയ്ത് കോഴിക്കോട് ബീച്ചിലെത്തിയ പെണ്‍കുട്ടിക്ക് താമസവും ഭക്ഷണവും നല്‍കാമെന്ന് പറഞ്ഞ് പ്രതികളായ യുവാക്കള്‍ ഫ്‌ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴി പ്രകാരം പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. കേസില്‍ കാസര്‍കോട് സ്വദേശികളായ രണ്ടുപേരാണ് നേരത്തെ പിടിയിലായത്.
News
കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു
ഫറോക്ക് ചന്ത എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അബ്‌റാറ
കോഴിക്കോട്: കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു. ഫറോക്ക് സ്വദേശി കെ.ടി. അഹമ്മദിന്റെയും, പി.കെ. നെസീമയുടെയും മകള്‍ അബ്‌റാറ(6) ആണ് മരിച്ചത്. ബാലുശ്ശേരി കരിയാത്തുംപാറയിലെ പുഴയിലാണ് മുങ്ങിമരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം സംഭവിച്ചത്. ഫറോക്ക് ചന്ത എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അബ്‌റാറ.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയും കുടുംബവും കരിയാത്തുംപാറയില്‍ എത്തിയത്. പുഴയില്‍ മറ്റ് കുട്ടികളോടൊപ്പം കളിക്കുമ്പോഴായിരുന്നു അപകടം. കാല്‍ മുട്ടോളം മാത്രമേ പുഴയില്‍ വെള്ളം ഉണ്ടായിരുന്നുള്ളു. ഉടന്‍ തന്നെ കുട്ടിയെ കൂരാച്ചുണ്ടിലെ ആശുപത്രിയിലും തുടര്‍ന്ന് മൊടക്കല്ലൂര്‍ എംഎംസി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
-
kerala2 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
india2 days agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
india2 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala3 days ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
kerala2 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
kerala2 days agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala12 hours agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
kerala3 days agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
