ന്യൂഡല്‍ഹി: ഡല്‍ഹി എയര്‍പോര്‍ട്ടില്‍ യാത്രക്കാരനെ മര്‍ദിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് അറസ്റ്റില്‍. വീരേന്ദര്‍ സെജ്വാളിനെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ബിഎന്‍എസ് സെക്ഷന്‍ 115, 126, 351 പ്രകാരമാണ് വീരേന്ദര്‍ സെജ്വാളിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
ഡിസംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം. ടെര്‍മിനല്‍ ഒന്നില്‍ യാത്രക്കാരന്‍ അങ്കിത് ധെവാനേ മര്‍ദിച്ചു എന്നാണ് പൈലറ്റിനെതിരായ കേസ്. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.