Culture

രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ധ് ചെയ്തു

By chandrika

August 09, 2019

ആലപ്പുഴയ്ക്കും ചേര്‍ത്തലയ്ക്കും ഇടയില്‍ രണ്ടിടത്ത് ട്രാക്കില്‍ മരം വീണു ആലപ്പുഴ വഴി ഉള്ള ട്രെയിനുകള്‍ വൈകുന്നു. ആലപ്പുഴ മാളികമുക്ക് മുതലപ്പൊഴി പാലത്തിന് സമീപമാണ് മരം വീണത്. ഇതേത്തുടര്‍ന്ന് രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ധ് ചെയ്തു. എറണാകുളം- ആലപ്പുഴ (56379), ആലപ്പുഴ -എറണാകുളം പാസഞ്ചര്‍, എന്നീ രണ്ടു ട്രെയിനുളാണ് റദ്ദാക്കിയത്. ഗുരുവായൂര്‍-തിരുപനന്തപുരം ഇന്റര്‍സിറ്റി ,ബാഗളൂരു- കൊച്ചുവേളി ,ഇവ കോട്ടയം വഴി തിരിച്ച് വിട്ടു.