india

തായ്‌ലന്‍ഡില്‍ നിന്ന് 16 ജീവനുള്ള പാമ്പുകളുമായി മുംബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയില്‍

By nazmiya nazreen

June 30, 2025

16 ജീവനുള്ള പാമ്പുകളുമായി മുംബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ പിടികൂടി കസ്റ്റംസ്. തായ്‌ലന്‍ഡില്‍ നിന്ന് ജൂണ്‍ 27നാണ് കേസിനാസ്പദമായ സംഭവം. തായ്‌ലന്‍ഡില്‍ നിന്ന് കൊണ്ട് വന്ന 16 ജീവനുള്ള പാമ്പുകളുമായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യാത്രക്കാരന്‍ പിടിയിലായത്.

തായ്‌ലന്‍ഡില്‍ നിന്ന് മുംബൈയിലെത്തിയ ഇന്ത്യന്‍ പൗരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി കസ്റ്റംസ് ഇയാളുടെ ലഗേജ് പരിശോധിച്ചപ്പോഴാണ് ജീവനുള്ള പാമ്പുകളെ കണ്ടെത്തിയത്. പിടികൂടിയവയില്‍ ഗാര്‍ട്ടര്‍ പാമ്പുകള്‍, റൈനോ റാറ്റ് പാമ്പ്, കെനിയന്‍ സാന്‍ഡ് ബോവ എന്നിവ ഉള്‍പ്പെടുന്നു. 1962ലെ കസ്റ്റംസ് ആക്ട് പ്രകാരം യാത്രക്കാരനെ അറസ്റ്റ് ചെയ്തു.