Video Stories

മുസ്‌ലിംലീഗ് നേതാവ് കെ അബ്ബാസ് ഹാജി നിര്യാതനായി

By webdesk15

October 23, 2023

പഴയങ്ങാടി: മുസ്‌ലിംലീഗ് നേതാവും ഏറെക്കാലം പുതിയങ്ങാടി ജമാഅത്ത് ഹയര്‍സെക്കന്ററി സ്കൂള്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന കെ അബ്ബാസ് ഹാജി (89) നിര്യാതനായി.മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റും മാടായി മഞ്ഞരവളപ്പ് യാസീന്‍ പള്ളി കമ്മിറ്റി സ്ഥാപക പ്രസിഡന്റും പുതിയങ്ങാടി കടപ്പുറം ഭണ്ഡാര കമ്മിറ്റി പ്രസിഡന്റുമായിരുന്നു. മുസ്‌ലിംലീഗ് വാര്‍ഡ്, മേഖലാ പ്രസിഡന്റ് പദവിയും മാടായി പഞ്ചായത്ത് ഭാരവാഹിത്വവും വഹിച്ചിരുന്നു. ഉണക്ക മത്സ്യ കയറ്റുമതി വ്യാപാരിയായിരുന്ന ഇദ്ദേഹം മത-സാമൂഹ്യ-രാഷ്ട്രീയ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ശ്രദ്ധേയനായിരുന്നു. മയ്യിത്ത് ചൊവ്വാഴ്ച രാവിലെ എട്ടിന് മാടായി ബീച്ച് റോഡ് മഞ്ഞരവളപ്പ് യാസീന്‍ പള്ളിയില്‍ ഖബറടക്കും.

ഇ.കെ കുഞ്ഞാമിനയാണ് ഭാര്യ. മക്കൾ: മുഹമ്മദ്‌കുഞ്ഞി, ഷുക്കൂർ, സുഹറാബി, അബ്ദുൽ സലാം, മറിയംബി, പരേതയായ ഖദീജ. മരുമക്കൾ: ശാദുലി, അബ്ദുല്‍ കരീം, ജലീൽ, മറിയം, മുനീറ, ഷാഹിന. സഹോദരങ്ങള്‍: അബ്ദുൾറഹിമാൻ, പരേതരായ അബ്ദുല്ല, അഹമ്മദ്, അബ്ദുൽ അബ്ദുല്‍ സലാം, ആയിഷ, മറിയം.