kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടുമിറങ്ങി ‘പടയപ്പ’

By webdesk17

December 05, 2024

മൂന്നാറിലെ ജനവാസ മേഖലയിലിറങ്ങി ‘പടയപ്പ’

ഇടുക്കി : മൂന്നാറിലെ ജനവാസ മേഖലയിലിറങ്ങി പടയപ്പ. ഇന്നലെ രാത്രി ഗൂഡാര്‍വിള എസ്റ്റേറ്റിലെ കൃഷി വ്യാപകമായി കാട്ടാന നശിപ്പിച്ചിരുന്നു. പ്രദേശവാസികള്‍ ബഹളം വച്ചതോടെ തേയിലത്തോട്ടത്തിലേക്ക് മാറിയ കാട്ടാന രാവിലെ ഗൂഡാര്‍വിള എസ്റ്റേറ്റിനും നെറ്റിമുടി എസ്റ്റേറ്റിനും ഇടയിലുള്ള റോഡിലെത്തി. ഏറെ നേരം ഇവിടെ നിലയുറപ്പിച്ച ശേഷം തോട്ടത്തിലേക്ക് മടങ്ങി. അതേ സമയം ആനയെ നിരീക്ഷിക്കാന്‍ വനം വകുപ്പ് നിയോഗിച്ച ആര്‍.ആര്‍ ടി സംഘത്തിന്റെ സേവനം കാര്യക്ഷമമല്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഇതിന് മുന്‍പും പടയപ്പ ജനവാസമേഖലയിലിറങ്ങി ഭീതി പടര്‍ത്തിയ സാഹചര്യമുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം നെറ്റിമേടിനും കുറ്റിയാര്‍ വാലിക്കും ഇടയില്‍ വിദ്യാര്‍ത്ഥികളുമായി എത്തിയ സ്‌കൂള്‍ ബസിനു മുന്നില്‍ പടയപ്പ എത്തിയിരുന്നു. ആനയെ കണ്ട് ബസ് നിര്‍ത്തിയെങ്കിലും , ആന ബസിനു മുന്നിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. പിന്നീട് ബസ് പുറകോട്ടെടുത്താണ് ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.