kerala

പത്തനംതിട്ടയിൽ പെരുമ്പാമ്പ് വളർത്ത് നായയെ കൊന്നു ; പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി

By webdesk15

August 09, 2023

പത്തനംതിട്ട കുമ്പഴയിൽ പെരുമ്പാമ്പ് വളർത്ത് നായയെ കൊന്നു. പെരുമ്പാമ്പിനെ സിവിൽ ഡിഫൻസ് അംഗങ്ങൾ പിടികൂടി വനംവകുപ്പിന് കൈമാറി.കുമ്പഴ മാടപ്പള്ളിൽ ജോസിൻ്റെ വീട്ടു പരിസരത്ത് വളർത്ത് നായയെ പിടികൂടിയ നിലയിലായിരുന്നു പാമ്പിനെ കണ്ടത്. നായയെ വരിഞ്ഞു മുറുക്കി കൊന്ന് തല വായ്ക്കുള്ളിലാക്കി വിഴുങ്ങാൻ തുടങ്ങിയിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശത്തെ സിവിൽ ഡിഫൻസ് അംഗങ്ങളാണ് പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്. പെരുമ്പാമ്പിന് 13 അടി നീളവും 20 കിലോ ഭാരവും ഉള്ളതായി വനം ഉദ്യോഗസ്ഥർ പറഞ്ഞു.