kerala

പത്തനംതിട്ട പോക്‌സോ കേസ്; അഭിഭാഷകന്റെ അറസ്റ്റ് തടഞ്ഞ് കോടതി

By webdesk18

March 26, 2025

പത്തനംതിട്ടയിലെ പോക്‌സോ കേസില്‍ അഭിഭാഷകന്റെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞു. കേസില്‍ ഹൈക്കോടതി അഭിഭാഷകന്‍ നൗഷാദ് തോട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. പൊലീസ് ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാനും അന്വേഷണവുമായി സഹകരിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും എതിര്‍കക്ഷികള്‍ക്കും കോടതി നോട്ടീസയച്ചു. പത്തനംതിട്ടയില്‍ പതിനാറുകാരിയെ ഹോട്ടലിലെത്തിച്ചു മദ്യം നല്‍കി ലൈംഗികാതിക്രമം നടത്തിയെന്നാണ് നൗഷാദിനെതിരെയുള്ള കേസ്. ആറന്മുള പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നൗഷാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി രൂക്ഷ വിമര്‍ശനങ്ങളോടെ തള്ളിയിരുന്നു.