Connect with us

kerala

പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക വാഹനം മറിഞ്ഞ് അപകടം; കളക്ടര്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്.

Published

on

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. കളക്ടര്‍ ഉള്‍പ്പെടെ കാറിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു.
കോന്നി മാമൂട് വച്ചാണ് അപകടമുണ്ടായത്. മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. കളക്ടര്‍ പ്രേംകൃഷ്ണന്‍, ഡ്രൈവര്‍ കുഞ്ഞുമോന്‍, ഗണ്‍മാന്‍ മനോജ് എന്നിവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വര്‍ഗീയത പറയാന്‍ മാത്രം പ്രധാനമന്ത്രി വരുന്നത് നാണക്കേട്, കേരളത്തിന്റെ ചരിത്രം ആദ്യം മോദി പഠിക്കണം: കെ.സി വേണുഗോപാല്‍

ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ അയ്യപ്പഭക്തര്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടി വഴിയൊരുക്കിയവരാണ് മുസ്‌ലിം ലീഗ്

Published

on

ന്യൂഡല്‍ഹി: വര്‍ഗീയത പറയാന്‍ മാത്രം പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നത് നാണക്കേടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ശ്രീനാരായണ ഗുരുവിന്റേയും അയ്യങ്കാളിയുടെയും നാടാണ് കേരളം. മോദി ആദ്യം കേരളത്തിന്റെ ചരിത്രം പഠിക്കണമെന്നും കെ.സി വേണുഗോപാല്‍ വിമര്‍ശിച്ചു.

ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ അയ്യപ്പഭക്തര്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടി വഴിയൊരുക്കിയവരാണ് മുസ്‌ലിം ലീഗ്. അങ്ങാടിപ്പുറം ക്ഷേത്രം കത്തിക്കൊണ്ടിരിക്കുമ്പോള്‍ അവിടേക്ക് പോയിട്ട് അത് കെടുത്തുന്നതിനായി വെള്ളമൊഴിച്ച പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. ഉത്തര്‍പ്രദേശിലും ബിഹാറിലും പറയുന്ന കാര്യങ്ങള്‍ എന്തുകൊണ്ടാണ് കേരളത്തില്‍ വന്ന് പറഞ്ഞതെന്ന് മനസിലാകുന്നില്ല. ജനങ്ങളെ വിഢിയാക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. ഇതിനുള്ള മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കും. കെ.സി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

kerala

സ്വര്‍ണവില പിടിവിട്ട് താഴോട്ട്; ഉച്ചയ്ക്ക് ശേഷം കുറഞ്ഞു

രാവിലെ 495 രൂപ വര്‍ധിച്ച ഗ്രാം വിലയില്‍ ഉച്ചയ്ക്ക് 235 രൂപയാണ് കുറഞ്ഞത്.

Published

on

By

സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ ഇടിവ്. രാവിലെ 495 രൂപ വര്‍ധിച്ച ഗ്രാം വിലയില്‍ ഉച്ചയ്ക്ക് 235 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 14,405 രൂപയായി. 14,640 രൂപയിലായിരുന്നു ഉച്ചയ്ക്ക് ഒന്നരവരെ വ്യാപാരം. പവന് 1,880 രൂപ കുറഞ്ഞ് വില 1,15,240 രൂപയിലെത്തി. രാവിലെ വില 3,960 രൂപ ഉയര്‍ന്ന് സര്‍വകാല ഉയരമായ 1,17,120 രൂപയായിരുന്നു.

ലാഭമെടുപ്പിനെ തുടര്‍ന്ന് രാജ്യാന്തര സ്വര്‍ണവില 4,966 ഡോളറില്‍ നിന്ന് ഔണ്‍സിന് 4,903 ഡോളറിലേക്ക് കുറഞ്ഞ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഉച്ചയ്ക്ക് വില താഴ്ന്നത്. സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണവില ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) കണക്കുപ്രകാരം ഉച്ചയ്ക്ക് ഗ്രാമിന് 195 രൂപ താഴ്ന്ന് 11,915 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 340 രൂപയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നു.

കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിര്‍ണയപ്രകാരം 18 കാരറ്റ് സ്വര്‍ണവില ഉച്ചയ്ക്ക് ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,835 രൂപയാണ്. വെള്ളി വില ഇവരും ഉച്ചയ്ക്ക് പരിഷ്‌കരിച്ചില്ല, ഗ്രാമിന് 340 രൂപ. രാജ്യാന്തര വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. വില ഉച്ചയ്ക്ക് 2 മണിയോടെ 4,924 ഡോളറിലേക്ക് മെച്ചപ്പെട്ടിട്ടുണ്ട്. ഇനിയും മെച്ചപ്പെട്ടാല്‍ ഇന്നു വീണ്ടും കേരളത്തില്‍ സ്വര്‍ണവില മാറിയേക്കാം.

Continue Reading

kerala

ഷിംജിതയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങില്ല; ജനരോഷം ഭയന്നാണ് തീരുമാനം

കസ്റ്റഡി കാലയളവില്‍ തെളിവെടുപ്പടക്കം നടത്താന്‍ പൊലീസ് ഉദേശിക്കുന്നുണ്ടെങ്കിലും ജനരോഷമാണ് വലിയ വെല്ലുവിളി.

Published

on

By

ബസില്‍ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിതയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങില്ല. ജനരോഷം ഭയന്നാണ് തീരുമാനം.

കസ്റ്റഡി കാലയളവില്‍ തെളിവെടുപ്പടക്കം നടത്താന്‍ പൊലീസ് ഉദേശിക്കുന്നുണ്ടെങ്കിലും ജനരോഷമാണ് വലിയ വെല്ലുവിളി. കസ്റ്റഡിയില്‍ കിട്ടിയാല്‍ തന്നെ വിശദമായ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം അതീവരഹസ്യമായാകും തെളിപ്പെടുപ്പ്. ഷിംജിതയുടെ ഫോണിലെ വിവരങ്ങളും പൊലീസ് കാര്യമായി പരിശോധിക്കുന്നുണ്ട്.നിലവിലത്തെ പൊലീസ് അന്വേഷണത്തില്‍ ബസില്‍ വെച്ച് ലൈംഗിക അതിക്രമം നടന്നുവെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ല.

ബസില്‍വെച്ച് ദീപക്കിനെ ഉള്‍പ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലില്‍ ചിത്രീകരിച്ചത്. ഇവ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ചതായും കണ്ടെത്തി. ഇതില്‍ ഏഴിലും എഡിറ്റിംഗ് നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ബസില്‍ വെച്ച് അതിക്രമം നടന്നുവെന്ന ഷിംജിതയുടെ പരാതിയില്‍ലും പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. പയ്യന്നൂരില്‍ ഷിംജിതയും ദീപക്കും യാത്ര ചെയ്ത ‘അല്‍ അമീന്‍’ ബസിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊഴി ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തും.

 

Continue Reading

Trending