kerala

പത്തനംതിട്ടയിൽ പനിബാധിച്ച് യുവതി മരിച്ച സംഭവത്തിൽ മെഡിക്കൽ സംഘം സ്ഥലം സന്ദർശിച്ചു

By webdesk15

May 25, 2023

പത്തനംതിട്ട സീതത്തോട് സായിപ്പുംകുഴി ആദിവാസി കോളനിയിലെ യുവതി പനിബാധിച്ച് മരിച്ച സംഭവത്തിൽ മെഡിക്കൽ സംഘം സ്ഥലം സന്ദർശിച്ചു. കോളനിയിലെ സുമിത്രയെന്ന യുവതിയാണ് പനി ബാധിതയായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസം മരിച്ചത്. യുവതിക്ക് തുടക്കത്തിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് മാതാവ് രാജമ്മ ആരോപിച്ചിരുന്നു. കോളനിയിൽ നിരവധി ആളുകളിൽ പനി പടരുന്നതായി അറിഞ്ഞാണ് ആരോഗ്യവകുപ്പ് സംഘം സന്ദർശനം നടത്തിയത്. പ്രദേശത്ത് വരുംദിവസങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.