Connect with us

Film

കൊച്ചുണ്ണി വീണ്ടും സിനിമയിലെത്തുന്നു ‘പത്തൊമ്പതാം നൂറ്റാണ്ട്’; വിനയന്റെ സിനിമ പ്രഖ്യാപിച്ച് മമ്മുട്ടിയും മോഹന്‍ലാലും

പത്തൊമ്പതാം നൂറ്റാണ്ട് എന്ന പേരില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയും മോഹന്‍ലാലും ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ തങ്ങളുടെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്

Published

on

 

തിരുവനന്തപുരം: തിരുവിതാംകൂറിന്റെ ഇതിഹാസ കഥ പറയുന്ന സിനിമ ഇറക്കുന്നുവെന്ന പ്രഖ്യാപനവുമായി സംവിധായകന്‍ വിനയന്‍. പത്തൊമ്പതാം നൂറ്റാണ്ട് എന്ന പേരില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയും മോഹന്‍ലാലും ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ തങ്ങളുടെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ഈ ബ്രഹ്മാണ്ഡ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ആര് അവതരിപ്പിക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍, കായംകുളം കൊച്ചുണ്ണി, നങ്ങേലി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഗോകുലം ഗോപാലനാണ്.

സംവിധായകന്‍ വിനയന്റെ ഫെയ്‌സ്ബുക് പോസ്റ്റ്:

വര്‍ഷങ്ങളായുള്ള ചര്‍ച്ചയ്ക്കും, വായനയ്ക്കും, വിശകലനങ്ങള്‍ക്കും ശേഷം പത്തൊമ്പതാം നുറ്റാണ്ടിലെ തിരുവിതാംകൂറിന്റെ അമ്പരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലെത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത ഇവിടെ അറിയിക്കട്ടെ. ആ പഴയ കാലഘട്ടം പുനര്‍ നിര്‍മ്മിക്കുന്നതിലൂടെയും, നൂറോളം കലാകാരന്‍മാരേയും, ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളേയും പങ്കെടുപ്പിക്കേണ്ടി വരുന്നതിലൂടെയും വളരെ അധികം നിര്‍മ്മാണച്ചെലവു വരുന്ന ഈ സിനിമ നിര്‍മ്മിക്കുന്നത് ശ്രീഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ്. കോവിഡിന്റെ കാഠിന്യം കുറയുന്നെങ്കില്‍ ഈ ഡിസംബര്‍ പകുതിക്കു ഷൂട്ടിംഗ് തുടങ്ങാമെന്നു പ്രത്യാശിക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്‌കരവീരന്‍ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കല്‍ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷന്‍മാരും കഥാപാത്രങ്ങളാകുന്ന ഈ സിനിമ എന്റെ ചലച്ചിത്ര ജീവിതത്തിലെ ഒരു ഡ്രീം പ്രോജക്ടാണ്.
ബഹുമാന്യരായ ശ്രീ മമ്മൂട്ടിയും മോഹന്‍ ലാലും ഈ ടൈറ്റില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നു എന്നു പറഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി. ഈ നൂറ്റാണ്ടിലെ ഏറ്റവും ജനകീയവും മഹത്തരവുമായ കലയാണു സിനിമ. നല്ല ശബ്ദ സംവിധാനത്തോടെ തീയറ്ററുകളില്‍ കണ്ടാല്‍ മാത്രമേ അതിന്റെ പൂര്‍ണ്ണത ലഭിക്കു. മഹാമാരിയുടെ ദുരന്തം മൂലം ഇപ്പോള്‍ നമുക്കു നഷ്ടപ്പെട്ടിരിക്കുന്ന ആ സാഹ ചര്യം അടുത്ത വര്‍ഷം ആദ്യ പാദത്തിലെങ്കിലും തിരിച്ചു കിട്ടുമെന്നാണു വിദഗ്ദ്ധര്‍ പറയുന്നത്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനശ്ശക്തി ഉണ്ടങ്കിലേ വിജയം നമുക്കു പ്രതീക്ഷിക്കാനാകൂ.. ആ പരിശ്രമത്തിലാണ് ഞാന്‍..
നിങ്ങളേവരുടെയും അനുഗ്രഹാശിസുകള്‍ ഉണ്ടാകണം….

https://www.facebook.com/directorvinayan/posts/2689666311283141

Film

420(ഫ്രോഡ്) നടത്തുന്നവര്‍ 400 സീറ്റിനെപ്പറ്റി സംസാരിക്കുന്നു: ബി.ജെ.പിക്കെതിരെ പ്രകാശ് രാജ്

തട്ടിപ്പ് കേസിന്റെ വകുപ്പായ 420 എന്ന പദം സൂചിപ്പിച്ചുകൊണ്ടാണ് പ്രകാശ് രാജ് സംസാരിച്ചത്.

Published

on

420 (ഫ്രോഡ്) നടത്തിയവര്‍ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുന്നതിനെപ്പറ്റി സംസാരിക്കുകയാണെന്ന് ബി.ജെ.പിയുടെ പേര് പരാമര്‍ശിക്കാതെ നടന്‍ പ്രകാശ് രാജ് പറഞ്ഞു. തട്ടിപ്പ് കേസിന്റെ വകുപ്പായ 420 എന്ന പദം സൂചിപ്പിച്ചുകൊണ്ടാണ് പ്രകാശ് രാജ് സംസാരിച്ചത്.

‘420 നടത്തിയവര്‍ മാത്രമേ 400 സീറ്റ് നേടുന്നതിനെക്കുറിച്ച് സംസാരിക്കൂ, കര്‍ണാടകയിലെ ചിക്കമംഗളൂരു പ്രസ് ക്ലബില്‍ സംസാരിച്ച പ്രകാശ് രാജ് പറഞ്ഞു.400-ലധികം സീറ്റുകളുമായി എന്‍.ഡി.എ അധികാരത്തില്‍ തുടരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദങ്ങള്‍ക്ക് മറുപടിയായി, ജനാധിപത്യത്തില്‍ ഒരു പാര്‍ട്ടിക്ക് 400-ഓ അതിലധികമോ സീറ്റുകള്‍ നേടാനുള്ള സാധ്യതയില്ലെന്ന് താരം പറഞ്ഞു.

‘ജനങ്ങള്‍ തന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് ഒരു സീറ്റ് നേടാനാകൂ. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ട് പോയി സീറ്റ് പിടിക്കാമെന്ന് അവകാശപ്പെടാന്‍ കഴിയില്ല, അതിനെ അഹങ്കാരം എന്ന് വിളിക്കും,’ പ്രകാശ് രാജ് പറഞ്ഞു. 400-ലധികം സീറ്റുകളുമായി എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തുമെന്ന് ഫെബ്രുവരി അഞ്ചിന് പ്രധാനമന്ത്രി മോദി രാജ്യസഭയില്‍ പറഞ്ഞിരുന്നു.

ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു, ‘നമ്മുടെ മൂന്നാം ഭരണം വിദൂരമല്ല, പരമാവധി 100-125 ദിവസങ്ങള്‍ ബാക്കിയുണ്ട്. രാജ്യം മുഴുവന്‍ ‘അബ്കി ബാര്‍, 400 പാര്‍’ എന്ന് പറയുന്നു. ഫെബ്രുവരി രണ്ടിന് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.

Continue Reading

Film

2018നെ പിന്നിലാക്കി മഞ്ഞുമ്മല്‍ ബോയ്‌സ്; ആഗോളതലത്തില്‍ ഏറ്റവുമധികം പണം വാരിയ മലയാള സിനിമ

നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സ് നേടിയിരിക്കുന്നത്

Published

on

ജൂഡ് ആന്തണി സംവിധാനം ചെയ്ത് ‘2018’ എന്ന ചിത്രത്തെ മറികടന്ന് മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ് ആ?ഗോളതലത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാളചിത്രമായി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് മാറിയതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ നേടിയിരിക്കുന്നത്. ഏറെ വൈകാതെ തന്നെ സിനിമ 200 കോടി തികയ്ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ജാൻ.എ.മൻ എന്ന സിനിമയിലൂടെ സിനിമാസംവിധാനം ആരംഭിച്ച ചിദംബരത്തിൻ്റെ രണ്ടാമത്തെ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് തുടങ്ങിയവർ അഭിനയിച്ച ചിത്രം തമിഴ്നാട്ടിലും തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. 7 ദിവസം കൊണ്ട് 33 കോടിയാണ് സിനിമയുടെ തമിഴ്‌നാട് കളക്ഷൻ.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമിച്ചത്.

Continue Reading

crime

‘ജയ് അല്ലു അർജുൻ’ വിളിക്കാൻ ആവശ്യപ്പെട്ട് യുവാവിനെ തല്ലിച്ചതച്ച് ഫാൻസ്; വിഡിയോ

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം.

Published

on

തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന്‍റെ ആരാധകർ ബംഗളൂരുവിൽ ഒരു യുവാവിനെ ക്രൂരമായി ആക്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ‘ജയ് അല്ലു അർജുൻ’ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടാണ് മർദനം.

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം. മർദനമേറ്റ യുവാവിന്‍റെ മുഖത്തടക്കം മുറിവേറ്റതും രക്തം പടർന്നതും ദൃശ്യങ്ങളിലുണ്ട്. മർദനത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ലെങ്കിലും മർദനമേറ്റയാൾ പ്രഭാസ് ആരാധകനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

https://twitter.com/i/status/1766800114939842814

സംഭവത്തിനെതിരെ പ്രതികരിച്ച് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. അക്രമികൾക്കെതിരെ നടപടി വേണമെന്ന് നിരവധി പേർ ബംഗളൂരു പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Trending