crime

പട്‌ന റെയില്‍വെ സ്റ്റേഷനിലെ ടിവിയില്‍ അശ്ലീല വീഡിയോ; പരസ്യ കമ്പനിക്കെതിരെ കേസേടുത്തു

By webdesk14

March 20, 2023

ബിഹാറിലെ പട്‌ന റെയില്‍വെസ്റ്റേഷനിലെ ടിവിയില്‍ മൂന്ന് മിനുറ്റ്‌നേരം അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടു. റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാര്‍ തിങ്ങിനില്‍ക്കെ ഇന്നലെ രാവിലെ 9:30ക്കാണ്് സംഭവം. പരസ്യത്തിന് പകരമായാണ് അശ്ലീല വീഡിയോ അബദ്ധത്തില്‍ പ്രദര്‍ശിപ്പിച്ചത്.

സംഭവത്തില്‍ ഗവണ്‍മെന്റ് റെയില്‍വെ പൊലീസ്, റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എന്നിവര്‍ക്ക് യാത്രക്കാര്‍ പരാതി നല്‍കി. എന്നാല്‍ ഗവണ്‍മെന്റ് റെയില്‍വെ പൊലീസ് പരാതിയില്‍ നടപടിയൊന്നും എടുത്തില്ല. അതേ സമയം റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് റെയില്‍വെ പരസ്യത്തിന്റെ കരാറുകാരായ ദത്ത കമ്മ്യൂണിക്കേഷനുനായി ബന്ധപ്പെട്ട് അശ്ലീല വീഡിയോ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു.