FOREIGN

പട്ടാമ്പി കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു

By webdesk13

May 24, 2023

ദമ്മാം : പട്ടാമ്പി കൂട്ടായ്മയുടെ നേതൃത്വത്തിൽ മൂന്നാമത് കുടുംബ സംഗമം സംഘടിപ്പിച്ചു. ദമ്മാം അനക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ റിയാസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം ചെയർമാൻ മൊയ്‌തീൻ പട്ടാമ്പി നിർവ്വഹിച്ചു. സക്കീർ പറമ്പിൽ കൂട്ടായ്മയുടെ കഴിഞ്ഞ കാല പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

റസാഖ് KP , സാബിർ ജുബൈൽ , അഷ്‌റഫ് കണിയറാട്ടിൽ ,ഷാഹിദ് വിളയൂർ, ജ്യോതിഷ് പട്ടാമ്പി, നിദാശ് മൊയ്‌തീൻ , സബ്രി റസാഖ് , നൗഷാദ് ഗ്രീൻ പാർക്ക് ,വനിതാ വിഭാഗം സെക്രട്ടറി ഷെറിൻ സഫ്‌വാൻ, ആരിഫ ഷാഹിദ് എന്നിവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. അഡ്വൈസറി ബോർഡ് മെമ്പർ സജിത ടീച്ചർ പരിപാടിയുടെ ഏകോപന ചുമതല നിർവഹിച്ചു.

കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ കലാകാരന്മാരുടെ നേതൃത്വത്തിലുള്ള കലാ വിരുന്നും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ കായിക മത്സരങ്ങളും അരങ്ങേറി. വിവിധ പരീക്ഷകളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടന്നു. പ്രസിഡന്റ് റ സെക്രട്ടറി ഷാഫി പരുവാരത്ത് സ്വാഗതവും ട്രെഷറർ ഷബീർ കൊപ്പം നന്ദിയും പറഞ്ഞു.