Football

ഫലസ്തീന്‍ പതാകയുമായി ഗ്രൗണ്ട് വലംവച്ച് പോള്‍ പോഗ്ബയും അമാദും

By web desk 1

May 19, 2021

ഫലസ്തീന് പിന്തുണയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ പോള്‍ പോഗ്ബയും അമാദും.മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൌണ്ടായ ഓള്‍ഡ് ട്രഫോഡില്‍ ഫുള്‍ഹാമുമായുള്ള മത്സരത്തിന് ശേഷം പലസ്തീന്‍ പതാകയുമായി ഗ്രൗണ്ട് വലം വെച്ചാണ് പോഗ്ബയും അമാദും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.

കഴിഞ്ഞ ദിവസം എഫ്. എ കപ്പ് ഫൈനലില്‍ വിജയിച്ച ലെസ്റ്റര്‍ സിറ്റി കളിക്കാര്‍ വിജയം ആഘോഷിച്ചത് ഫലസ്തീന്‍ പതാക ഉയര്‍ത്തിക്കാണിച്ചായിരുന്നു. പോഗ്ബക്കും അമാദിനും അവരുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അതിനെ ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് യുണൈറ്റഡ് മാനേജര്‍ ഒലെ ഗണ്ണര്‍ സോള്‍ഷേര്‍ പറഞ്ഞു. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മെസ്യൂട്ട് ഒസിലും മുഹമ്മദ് സലായുമടക്കം നിരവധി ഫുട്‌ബോള്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.