kerala

യുഡിഎഫുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് പി.സി ജോര്‍ജ്

By ചന്ദ്രിക വെബ് ഡെസ്‌ക്‌

October 24, 2020

ഇടുക്കി: യുഡിഎഫുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് പി.സി ജോര്‍ജ് എംഎല്‍എ. കഴിഞ്ഞ തവണ ജനപക്ഷം സംസ്ഥാന കമ്മിറ്റി ചേര്‍ന്നപ്പോള്‍ ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടത് യുഡിഎഫുമായി സഹകരിക്കണമെന്നാണ്. ഇക്കാര്യത്തില്‍ യുഡിഎഫിന്റെ തീരുമാനം കൂടി കണക്കിലെടുത്താണ് അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ആഴ്ച ചേരുന്ന ജനപക്ഷം സംസ്ഥാന കമ്മിറ്റി ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യും. പി.സി തോമസും യുഡിഎഫ് പ്രവേശനത്തിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കുന്നതാണ് പി.സി തോമസിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു.