kerala

പി.സി ജോര്‍ജ്; തുടര്‍ നടപടികള്‍ക്കൊരുങ്ങി പൊലീസ്

By Test User

May 03, 2022

തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തില്‍ ജാമ്യം ലഭിച്ച പി.സി ജോര്‍ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചത് പൊലീസിന് തലവേദനയാകുന്നു. ജാമ്യം ലഭിച്ച് പുറത്തുവന്നതിന് ശേഷം പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു എന്നാണ്് ജോര്‍ജിന്റെ നിലപാട്. ‘തന്റെ അറസ്റ്റ് മുസ്‌ലിം തീവ്രവാദികള്‍ക്കുള്ള പിണറായിയുടെ റമസാന്‍ സമ്മാനമാണ്’ എന്ന പരാമര്‍ശം ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് പൊലീസ് പറയുന്നു.വിദ്വേഷ പ്രചാരണം നടത്തരുതെന്ന കോടതിയുടെ നിര്‍ദേശം നിലനില്‍ക്കെ സമാനമായ പരാമര്‍ശം വീണ്ടും നടത്തിയ ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നീക്കം ആരംഭിച്ചു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നറിയുന്നു. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിട്ടുണ്ട്. ജില്ലാ സെഷന്‍സ് കോടതിയിലാകും അപ്പീല്‍ നല്‍കുന്നത്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് കത്ത് നല്‍കും.