kerala

പീച്ചി പൊലീസ് മുറ; പൊലീസുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള ഡിജിപിയുടെ കത്ത് പുറത്ത്

By webdesk18

September 07, 2025

പീച്ചി പൊലീസ് മുറയില്‍ പൊലീസുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള ഡിജിപിയുടെ കത്ത് പുറത്ത്. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവി ആയിരിക്കെ അയച്ച കത്താണ് പുറത്തുവന്നത്. പീച്ചി സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയതാണെന്നും ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്. മര്‍ദന ദൃശ്യങ്ങള്‍ ഉപയോഗിച്ച് പൊലീസിന്റെ പ്രതിച്ഛായ മോശമാക്കിയേക്കാമെന്ന് ഡിജിപിയുടെ കത്തില്‍ പറയുന്നു.

2023 മേയില്‍ ആണ് കോസിനാസ്പദമായ സംഭവം. പീച്ചി എസ്‌ഐ ആയിരുന്ന പി.എം രതീഷിന്റെ നേതൃത്വത്തില്‍ പട്ടിക്കാട് ലാലീസ് ഹോട്ടല്‍ ഉടമ കെ.പി ഔസേപ്പിനെയും മകനെയും മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. ഔസേപ്പിനെയും മകന്‍ പോള്‍ ജോസഫിനെയും സ്‌റ്റേഷനില്‍ എത്തിച്ചാണ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതും അപമാനിച്ചതും. അതേസമയം മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും കുറ്റക്കാര്‍ക്കെതിരെ ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല.