kerala

റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍നട യാത്രക്കാരന്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ചു

By webdesk18

August 16, 2025

കാലടിയില്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍നട യാത്രക്കാരന്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ചു. കാലടി പട്ടണത്തില്‍ പെരുമ്പാവൂര്‍ റോഡില്‍ ശനിയാഴ്ച്ച ഉച്ചക്ക് 2.45നായിരുന്നു അപകടം. കൈപ്പട്ടൂര്‍ പുതുശേരി വീട്ടില്‍ പി.പി. തോമസ് (79) ആണ് മരിച്ചത്.

പെരുമ്പാവൂര്‍ ഭാഗത്ത് നിന്ന് അങ്കമാലി ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് തോമസിനെ ഇടിച്ചു വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. തോമസിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഗുരുതര പരിക്കേറ്റ തോമസ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച രാവിലെ 11ന് കൈപ്പട്ടൂര്‍ പള്ളിയില്‍ സംസ്‌കരിക്കും.