സര്‍ക്കാര്‍ സാമ്പത്തികപ്രതിസന്ധി മറികടക്കാനായി പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ നീക്കം. യുവജനങ്ങളുടെ തൊഴില്‍സാധ്യതകളെ ഇല്ലാതാക്കുന്ന പദ്ധതിയുടെ അണിയറ ഒരുക്കങ്ങളിലാണ് സംസ്ഥാന ധനകാര്യവകുപ്പ്. സര്‍ക്കാരിന്റെ നീക്കത്തില്‍ യൂത്ത് സംഘടനകള്‍ കടുത്ത പ്രതിഷേധമുയര്‍ത്തുമെന്നുറപ്പാണ്. നിലവില്‍ തന്നെ വലിയ തോതില്‍ സ്വന്തക്കാരുടെയും പാര്‍ട്ടിക്കാരുടെയും നിയമനം നടക്കുമ്പോഴാണിത്. പെന്‍ഷന്‍ പ്രായം 56ല്‍നിന്ന് 57 ആയി ഉയര്‍ത്താനാണ് നീക്കം. ഫെബ്രുവരിയിലെ ബജറ്റിലാണ ്പ്രഖ്യാപനം ഉണ്ടാകുക. നിലവില്‍തന്നെ പങ്കാളിത്ത പെന്‍ഷന്‍കാരുടെ പ്രായം 60 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതിന് പുറമെയാണ് ഒരുവര്‍ഷത്തേക്ക് മറ്റുള്ളവരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നത്. പത്തുവര്‍ഷത്തിനകം പകുതി സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍പ്രായം 60 ആകും. ഇതിനിടെയാണ് നികുതി വര്‍ധനവും പെന്‍ഷന്‍ പ്രായം ഉയര്‍ത്തലും സര്‍ക്കാര്‍ പരിഗണിക്കുന്നത്.