india

‘ഗുണ്ടകള്‍ വാണ സ്ഥലത്ത് ജനങ്ങള്‍ക്ക് ഇപ്പോള്‍ നിര്‍ഭയം സഞ്ചരിക്കാം’; ഉത്തര്‍പ്രദേശിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

By webdesk11

August 28, 2023

ഉത്തര്‍പ്രദേശിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിയില്‍ ഇപ്പോള്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ല, ഗുണ്ടാ രാജ് നിലനിന്നിടത്ത് ഇപ്പോള്‍ നിര്‍ഭയം സഞ്ചരിക്കാം.. കുറ്റകൃത്യങ്ങള്‍ കുറഞ്ഞതോടെ യുപിയിലേക്ക് നിക്ഷേപങ്ങള്‍ വരുന്നത് വര്‍ദ്ധിച്ചുവെന്നും പ്രധാനമന്ത്രി പറയുന്നു.

യുപിയില്‍ തൊഴില്‍മേളയില്‍ സംസാരിക്കുകയായിരുന്നു മോദി. ഗുണ്ടാ മാഫിയായിരുന്നു യുപി പണ്ട് ഭരിച്ചിരുന്നത്. കുറ്റകൃത്യങ്ങളില്‍ ഏറെ മുന്‍പില്‍ ആയിരുന്നു യുപി. വികസനത്തിന്റെ കാര്യത്തില്‍ വളരെ പിറകിലും. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ ആകെ മാറി മറിഞ്ഞുവെന്നും യുപി ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലാത്ത സംസ്ഥാനമായി മാറിയെന്നും മോദി പറയുന്നു.