kerala

പേപ്പട്ടി ശല്യം; തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിന് അവധി

By Test User

December 12, 2022

തിരുവനന്തപുരം; തലസ്ഥാനത്ത് പേപ്പട്ടി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിന് അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം കോളേജ് കാമ്പസിനുള്ളില്‍ കയറിയ പേപ്പട്ടി തെരുവ് നായ്ക്കളുമായി കടികൂടിയിരുന്നു. ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കോളേജ് അടച്ചിടാന്‍ തൂരുമാനിക്കുകയായിരുന്നു.

പരീക്ഷകള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. ക്യാമ്പസിനുള്ളിലെ നായ്ക്കളെ പിടികൂടാന്‍ തിരുവനന്തപുരം നഗരസഭയില്‍ നിന്ന് ജീവനക്കാര്‍ എത്തുമെന്നും അറിയിച്ചു.