പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം സിപിഐഎം ബ്രാഞ്ച് കമ്മറ്റി രേഖകള്‍ കസ്റ്റഡിയിലെടുത്തു. ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റിയുടെ മിനുട്‌സ് അടക്കമുള്ള രേഖകളാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നതിന് മുന്‍പ് കേസിലെ മുഖ്യ പ്രതിയായ പീതാംബരനും സംഘവും ഏച്ചിലടുക്കം ബ്രാഞ്ച് ഓഫീസില്‍ ഗൂഢാലോചന നടത്തിയെന്ന വിവരമുണ്ടായിരുന്നു. കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലീസിന്റ ഈ കണ്ടെത്തല്‍ സംബന്ധിച്ച് െ്രെകംബ്രാഞ്ച് സംഘം വിശദമായി അന്വേഷിച്ചിരുന്നില്ല. ഇക്കാര്യം വിശദമായി പരിശോധിക്കാനാണ് സിപിഐഎം ബ്രാഞ്ച് ഓഫീസിലെ മിനുട്‌സും മറ്റ് രേഖകളും സിബിഐ സംഘം കസ്റ്റഡിയിലെടുത്തത്.