kerala

പെരിയ ഇരട്ടക്കൊല; സിപിഎം നേതാക്കളെ സിബിഐ ചോദ്യം ചെയ്തു

By Test User

June 26, 2021

 

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രാദേശിക നേതാക്കളെ സിബിഐ ചോദ്യം ചെയ്തു. സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെയും പനയാല്‍ സഹകരണ ബാങ്ക് സെക്രട്ടറി കെ.വി.ഭാസ്‌ക്കരനെയുമാണ് അന്വേഷണ സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിട്ടയച്ചത്. കൂടുതല്‍ നേതാക്കളെ തേടി സിബിഐ അടുത്ത ദിവസങ്ങളില്‍ എത്തുമെന്നാണ് സൂചന.