india

രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗം ചെയ്യുന്നു; കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

By chandrika

October 28, 2020

ന്യൂഡല്‍ഹി: മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളില്‍ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. മലങ്കര സഭയിലെ രണ്ട് വിശ്വാസികളാണ് റിട്ട് ഹര്‍ജി നല്‍കിയത്.

സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ കുമ്പസാര രഹസ്യം ഉപയോഗിക്കുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നു. കുമ്പസാരം സ്വകാര്യതയെന്ന മൗലികാവകാശം ഹനിക്കുന്നു. അതിനാല്‍ കുമ്പസാരം നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.