kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി

By webdesk17

October 24, 2024

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. സുപ്രീംകോടതി അഭിഭാഷകന്‍ അജീഷ് കളത്തിലാണ് ഹരജി സമര്‍പ്പിച്ചത്.

അഞ്ച് വര്‍ഷത്തോളം സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് മാറ്റിവെച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നുമായിരുന്നു ഹരജി. സംസ്ഥാന സര്‍ക്കാര്‍, സി.ബി.ഐ, ദേശീയ വനിതാ കമീഷന്‍ അടക്കം എതിര്‍ കക്ഷികളാക്കിയാണ് ഹരജി. റിപ്പോര്‍ട്ടില്‍ പുറത്തുവന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ പൊലീസിന് കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നും പരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സിനിമ മേഖലയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ദേശീയ വനിതാ കമീഷനോട് നിര്‍ദേശിക്കണമെന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ഹരജി വെള്ളിയാഴ്ച പരിഗണിക്കും. ജസ്റ്റിസ്മാരായ ഹൃഷികേശ് റോയ്, എസ്.വി. ഭട്ടി എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹരജി ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഹരജിയില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീയസച്ചു.