kerala

പെട്ടിമുടിയില്‍ ഇനിയും കാണാത്ത അഞ്ചുപേര്‍; തെരച്ചില്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനം ഇന്ന്

By web desk 1

August 23, 2020

ഇടുക്കി: രാജമലയ്ക്ക് അടുത്ത് പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ ഇന്ന് നിര്‍ണ്ണായക യോഗം. മൂന്നാറില്‍ പതിനൊന്ന് മണിക്കാണ് യോഗമാണ് തെരച്ചില്‍ തുടരുന്ന കാര്യം ചര്‍ച്ച ചെയ്യുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്താനായിരുന്നില്ല. കാണാതായവര്‍ക്കായി ഇതിനോടകം പരമാവധി മേഖലയില്‍ തെരച്ചില്‍ നടത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. ഇനിയും തെരച്ചില്‍ നടത്തണോയെന്ന കാര്യത്തില്‍ കാണാതായവരുടെ ബന്ധുക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനം എടുക്കുക. ഏതെങ്കിലും സ്ഥലത്ത് തെരച്ചില്‍ നടത്താന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ അതിനും അധികൃതര്‍ തയ്യാറാവും.