kerala

പെട്ടിമുടിയിലെ തിരച്ചില്‍ മേഖലയില്‍ കടുവയുടെ സാന്നിധ്യം; ആശങ്ക

By web desk 1

August 22, 2020

ഇടുക്കി: പെട്ടിമുടിയില്‍ ഇന്ന് നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്തിയില്ല. ദുരന്തം നടന്ന പ്രദേശത്തു നിന്നും കിലോമീറ്ററുകളോളം ദൂരയുള്ള ഭൂതക്കുഴി പ്രദേശത്തും ഗ്രാവല്‍ ബങ്ക് മേഖലയിലുമാണ് തിരച്ചില്‍ നടത്തിയത്. ഇന്ന് ഭൂതക്കുഴി മേഖലയില്‍ കടുവയെ കണ്ടത് തിരച്ചില്‍സംഘത്തിനിടയില്‍ ആശങ്കയ്ക്കിടയാക്കി.

കഴിഞ്ഞ ദിവസവും മേഖലയില്‍ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. നിബിഡ വന പ്രദേശം കേന്ദ്രീകരിച്ചുള്ള തിരച്ചില്‍ ഏറെ ദുഷ്‌കരമാണ്. കടുവയെ കണ്ട സാഹചര്യത്തില്‍ വനം വകുപ്പിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമാകും ഇനിയുള്ള തിരച്ചില്‍. പെട്ടിമുടി ദുരന്തത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാളെ മൂന്നാറില്‍ പ്രത്യേക യോഗം ചേരും. ദുരന്തം നടന്ന പ്രദേശത്ത് മണ്ണുനീക്കം ചെയ്ത് വന്നിരുന്ന പരിശോധനയും ഇതിനകം പൂര്‍ത്തിയായി.