kerala

പ്രസവാവധിയെടുത്ത പി ജി വിദ്യാര്‍ഥികള്‍ ആശങ്കയില്‍ ; പുതിയ തീരുമാനവുമായി കേരള സര്‍വകലാശാല

By webdesk14

May 23, 2025

കോഴിക്കോട്: അവസാന വര്‍ഷത്തില്‍ 80 ശതമാനം ഹാജര്‍ നിര്‍ബന്ധമാക്കി കേരള ആരോഗ്യ സര്‍വകലാശാല. 2021 ബാച്ചിലെ പി.ജി മെഡിക്കല്‍ വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാനാകുമോ എന്ന ആശങ്കയില്‍ കഴിയുന്നത്. നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡത്തിന് വിരുദ്ധമായാണ് കേരള സര്‍വകലശാലയുടെ തീരുമാനം. ആറുമാസത്തെ പ്രസവാവധിയെടുത്ത വിദ്യാര്‍ഥികള്‍ക്ക് എത്ര ക്ലാസില്‍ ഹാജരായാലും 80 ശതമാനം ഹാജര്‍ പൂര്‍ത്തികരിക്കാന്‍ കഴിയില്ല.

മെഡിക്കല്‍ പി ജി പരീക്ഷയെഴുതാന്‍ അവസാന വര്‍ഷത്തില്‍ 80 ശതമാനം ഹാജര്‍ വേണമെന്ന കേരള ആരോഗ്യ സര്‍വകലാശാലയുടെ മാനണ്ഡം നടപ്പിലാക്കുന്നതോടെ നിരവധി വിദ്യാര്‍ഥികളാണ് ബുദ്ധിമുട്ടിലായത്. ഇത് പരിഹരിക്കാന്‍ സര്‍വകലാശാല തയ്യാറാവണമെന്നാണ് വിദ്യാര്‍ഥി യൂണിയനുകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമായത് കൊണ്ട് അനുകൂലമായ തീരുമാനത്തിന് നിരവധി പേരാണ് കാത്തിരിക്കുന്നത്.