india

അലന്‍ വാക്കര്‍ സംഗീത പരിപാടിക്കിടെ ഫോണ്‍ കവര്‍ച്ച; മുംബൈയില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

By webdesk17

October 20, 2024

അലന്‍ വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണ്‍ മോഷണം പോയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മുംബൈയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നും മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കൊച്ചിയില്‍ എത്തിച്ചു.

പിടിയിലായ ഡല്‍ഹി, മുംബൈ് മോഷണ സംഘങ്ങള്‍ക്ക് തമ്മില്‍ ബന്ധം ഉണ്ടോ എന്ന് പരിശോധിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍ നിന്ന് പിടികൂടിയവരില്‍ നിന്ന് 20 ഫോണുകളും മുംബൈയില്‍ നിന്ന് മൂന്നെണ്ണവും കണ്ടെത്തിയിട്ടുണ്ട്.

പിടിച്ചെടുത്ത ഫോണുകളില്‍ 15 എണ്ണം ഐഫോണുകളാണ്. ഡല്‍ഹിയില്‍ ഫോണുകള്‍ വില്‍പന നടത്താന്‍ ശ്രമിച്ചതായും സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും അന്വേഷണം നടത്തും.

കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് 36 ഫോണുകള്‍ നഷ്ടമായതായി പരാതി ലഭിച്ചത്. ഷോയില്‍ മുന്‍നിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് സംഘം കവര്‍ന്നത്. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികള്‍ ട്രാക്ക് ചെയ്താണ്് അന്വേഷണം ഉത്തരേന്ത്യയിലേക്ക് എത്തുന്നത്.