kerala

പിണറായിയെ ആക്രമിക്കുമെന്നു പറഞ്ഞയാളെ പൊലീസ് പിടികൂടി

By Chandrika Web

March 04, 2023

ട്രാഫിക് കുരുക്കിലാക്കി മുഖ്യമന്ത്രിയുടെ സുരക്ഷയുടേ പേരില്‍ ബന്ദിയാക്കുകയാണെന്നും അതിന് മറുപടിയായി പിണറായിയെ ആക്രമിക്കുമെന്നും പറഞ്ഞയാളെ പൊലീസ് പിടികൂടി. തിരുവനന്തപുരം ചാരാച്ചിറ സ്വദേശി ബാലു (51) ആണ് പിടിയിലായത്. ഓട്ടോ ഡ്രൈവറാണ് ബാലു. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് ഭിഷണി മുഴക്കിയത്.