kerala

എയ്ഡഡ് അധ്യാപകര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധി അട്ടിമറിച്ച് പിണറായി സര്‍ക്കാര്‍

By webdesk18

October 06, 2025

സംസ്ഥാനത്ത് എയ്ഡഡ് അധ്യാപകര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധി അട്ടിമറിച്ച് പിണറായി സര്‍ക്കാര്‍. വിവിധ എയിഡഡ് സ്‌കൂളിലെ 104 അധ്യാപകര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കോടതിയില്‍ നിന്ന് നീട്ടി വാങ്ങിയ രണ്ട് മാസ കാലാവധി കഴിഞ്ഞിട്ടും നിയമനം നല്‍കിയില്ല.

എയ്ഡഡ് കോളജിലെ അധ്യാപകരുടെ നിയമനം നല്‍കുന്നതിന് അംഗീകാരം നല്‍കുന്നത് ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമക്കുരുക്ക് വന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നീട്ടിവെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പലരും കോടതിയെ സമീപിച്ചു. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്‍എസ്എസിന്റെ കോളജുകളില്‍ നിയമനം അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതേ തുടര്‍ന്ന് 104 അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചു.

എന്നാല്‍ ഇവര്‍ക്കും നിയമനത്തിന് അംഗീകാരം നല്‍കണമെന്ന് കോടതി വിധിച്ചെങ്കിലും സര്‍ക്കാര്‍ വീണ്ടും കാലതാമസം വരുത്തി. തുടര്‍ന്ന് അധ്യാപകര്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ പോകുന്ന ഘട്ടത്തിലാണ് ഇതുമായി ബന്ധപ്പെട്ട് രണ്ട് മാസത്തെ സാവകാശം തേടി സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിച്ചത്. എന്നാല്‍ സാവകാശ കാലാവധി ആഗസ്റ്റില്‍ കഴിഞ്ഞിട്ടും നിയമന നടപടി നടപ്പിലാക്കിയിട്ടില്ല.