kerala

പിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്‍

By sreenitha

December 29, 2025

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്ര മോദിയുടെ ദക്ഷിണേന്ത്യയിലെ ഏജന്റാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ആരോപിച്ചു. കര്‍ണാടക സര്‍ക്കാറിനെതിരായ പിണറായിയുടെ ശബ്ദം നരേന്ദ്ര മോദിയെ സുഖിപ്പിക്കാനുളളതാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ മെഡിസെപ്പിനെതിരെ സംഘടിപ്പിച്ച വായ്‌മൂടി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജീവനക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.എസ്. ശബരീനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.സി. സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി. ഗോപകുമാര്‍, ട്രഷറര്‍ ഡോ. ആര്‍. രാജേഷ് എന്നിവരടക്കം സംസ്ഥാന നേതാക്കളായ എസ്. ബിനോജ്, എസ്. നൗഷാദ്, ഡോ. ജി.പി. പത്മകുമാര്‍, ആര്‍. വിനോദ്കുമാര്‍, ജില്ല പ്രസിഡന്റുമാരായ എ. നിസാമുദ്ദീന്‍, യു. ഉന്മേഷ്, ഷാജി ജോണ്‍, കെ.പി. പ്രശാന്ത്, ആര്‍. ശ്യംരാജ് എന്നിവരും സെക്രട്ടറിമാരായ ഷാജികുമാര്‍ തിരുപുറം, എം.എസ്. രാകേഷ്, നൗഫല്‍, ഡോ. അരവിന്ദ്, പ്രകാശ് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.