Culture

ശ്രീധരന്‍പിളളയെ പുകഴ്ത്തി പിണറായി വിജയന്‍

By Chandrika Web

May 09, 2023

ഗോവ ഗവര്‍ണറും ബി.ജെ.പി നേതാവുമായ പി.എസ് ശ്രീധരന്‍പിളളക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രശംസ. ഏതെങ്കിലും കള്ളിയിലേക്ക് പിള്ളയെ ഒതുക്കാനാകില്ലെന്നും ബഹുമുഖപ്രതിഭയാണ് അദ്ദേഹമെന്നും പിള്ളയുടെ 194-മത് പുസ്തകമായ എഴുത്താഴത്തിന്റെ കുറിപ്പില്‍ പിണറായി പറയുന്നു. പിണറായിയാണ് ശ്രീധരന്‍പിള്ളയുടെ കഥകളുടെ സമാഹാരമായപുസ്തകം പ്രകാശനം ചെയ്തത്. ഇതിനെത്തിയതിന് പിള്ള പിണറായിയെ തിരിച്ചും പ്രശംസിച്ചു. സംഘര്‍ഷമല്ല, സമന്വയമാണ് വേണ്ടതെന്നും രാഷ്ട്രീയക്കാര്‍ക്കിടയില്‍ വായന കുറയുന്നതാണ് ഇതിന് കാരണമെന്നും പിള്ള മറുപടിപ്രസംഗത്തില്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുന്‍രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ പുസ്തകം ഏറ്റുവാങ്ങി. ഒ.രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. കവി മധുസൂധനന്‍ നായരും മുന്‍ചീഫ് സെക്രട്ടറി രാമചന്ദ്രന്‍നായരും സംസാരിച്ചു.