kerala

ഉമ്മന്‍ചാണ്ടി പുതുതലമുറയ്ക്ക് മാതൃകയെന്ന് പിണറായി വിജയന്‍; അനുസ്മരിച്ച് നിയമസഭ

By webdesk13

August 07, 2023

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ മന്ത്രിയും നിയമസഭാ മുന്‍ സ്പീക്കറുമായ വക്കം പുരുഷോത്തമനും ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായത് മികച്ച സാമാജികനെയാണെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. കേരളം വിട്ടുപോകാത്ത മനസ്സായിരുന്നു ഉമ്മന്‍ചാണ്ടിയുടേതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് ഉമ്മന്‍ചാണ്ടിയെ നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനക്കൂട്ടമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഇന്ധനമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ അനുസ്മരിച്ചു. സ്പീക്കര്‍മാര്‍ക്ക് മാര്‍ഗദര്‍ശിയാണ് വക്കം പുരുഷോത്തമനെന്ന് സ്പീക്കറും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച നേതാവാണ് വക്കം പുരുഷോത്തമനെന്ന് മുഖ്യമന്ത്രിയും ചരമോപചാരത്തില്‍ പറഞ്ഞു.