kerala

മുഖ്യമന്ത്രി പിണറായി വിജയനെ ആസ്പദമാക്കിയുളള കാർട്ടൂണുകൾ പ്രദർശന വിപണന മേളയിൽ നിന്നും നീക്കം ചെയ്ത് അധികൃതർ

By webdesk15

April 30, 2023

മുഖ്യമന്ത്രി പിണറായി വിജയനെ ആസ്പദമാക്കിയുളള കാർട്ടൂണുകൾ  ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ നിന്നും നീക്കം ചെയ്തതായി പരാതി.യുവ കാർട്ടൂണിസ്റ്റ് ആയ ചെറുതോണി സ്വദേശി കെ ബി ബാലകൃഷ്ണന്റെ രചനകളാണ് മേളയിലെ ലളിതകലാ അക്കാദമിയുടെ പവിലിയനിൽ നിന്ന് എടുത്തുമാറ്റിയത്. മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിക്കുന്ന കാർട്ടൂണുകൾ കൂട്ടത്തിൽ ഉളളതിനാൽ പ്രദർശനം അനുവദിക്കില്ലെന്നും കാർട്ടൂണുകൾ എടുത്തുമാറ്റണമെന്നും അധികൃതർ കഴിഞ്ഞ ദിവസം ബലചന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. ബ്രഹ്മപുരം തീപിടിത്തം, ഗവർണറുമായുളള തർക്കം എന്നീ രണ്ട് വിഷയങ്ങളെ ആസ്പദമാക്കി മുഖ്യമന്ത്രിയെ ഉൾപ്പെടുത്തിയുളള രണ്ട് കാർട്ടൂണുകൾ ബാലചന്ദ്രന്റെ രചനകളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നതാണ് അധികൃതരുടെ നടപടിക്ക് കാരണമായത്.