മലപ്പുറം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയരുന്നതിനിടെ സര്‍ക്കാറിനെ പരിഹസിച്ച് പി.കെ അബ്ദുറബ്ബ് എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘സെക്രട്ടറിയേറ്റില്‍ തീപിടിത്തം. ഫയലുകള്‍ അഗ്‌നിക്കിരയായി. മുഖ്യമന്ത്രിയും മന്ത്രി കെ.ടി ജലീലും അത്ഭുതകരമായി രക്ഷപ്പെട്ടു’-എന്നാണ് അബ്ദുറബ്ബിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ഇന്ന് വൈകീട്ട് 4.45നാണ് സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടാണ്. തീപിടിത്തമുണ്ടായ ഉടനെത്തന്നെ സ്ഥലത്തെത്തിയ ചീഫ് സെക്രട്ടറി മാധ്യമങ്ങളെ പുറത്താക്കാനുള്ള തിരിക്കിലായിരുന്നു. ഇങ്ങനെയായാല്‍ നാളെ എന്റെയും മുഖ്യമന്ത്രിയുടേയും ഓഫീസിലേക്ക് നിങ്ങള്‍ തള്ളിക്കയറുമല്ലോ എന്ന് പറഞ്ഞ് ചീഫ് സെക്രട്ടറി ക്ഷുഭിതനായി. സെക്രട്ടറിയേറ്റിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച സ്ഥലം എംഎല്‍എ കൂടിയായ വിഎസ് ശിവകുമാറിനെ ചീഫ് സെക്രട്ടറി തടയുകയായിരുന്നു. ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.

സെക്രട്ടറിയേറ്റില്‍ തീപിടുത്തം. ഫയലുകള്‍ അഗ്നിക്കിരയായി. മുഖ്യമന്ത്രിയും മന്ത്രി കെ.ടി ജലീലും അത്ഭുതകരമായി രക്ഷപ്പെട്ടു

Posted by P.K. Abdu Rabb on Tuesday, August 25, 2020