കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ‘സവര്‍ക്കറെ വെറുതെ വിട്ടത് പോലെ പള്ളി തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടിരിക്കുന്നു. ഗാന്ധി ആത്മഹത്യ ചെയ്തതാണെന്ന് പോലും പറഞ്ഞു കളഞ്ഞവര്‍ ബാബരി മസ്ജിദ് സ്വയം ഇടിഞ്ഞു പൊളിഞ്ഞതാണെന്ന് വരെ ഇനി പ്രചരിപ്പിച്ചേക്കും. അതു കൊണ്ട് എക്കാലവും നമുക്കുറക്കെ പറയാം. ബാബരി മസ്ജിദ് സംഘ് പരിവാരങ്ങള്‍ തകര്‍ത്തതാണ്.’പികെ ഫിറോസ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മഹാത്മാ ഗാന്ധിയെ ആര്‍.എസ്.എസ് കൊന്നതാണ്. സവര്‍ക്കര്‍ ഗാന്ധി വധക്കേസില്‍ പ്രതിയായിരുന്നു. തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടതാണ്. മെല്ലെ മെല്ലെ ആര്‍.എസ്.എസ്സും സവര്‍ക്കറും ഗാന്ധിയെ വെടിവെച്ചു കൊന്നതിന്റെ ഉത്തരവാദികളാണെന്ന സത്യം മായ്ച്ചു കളഞ്ഞു. സവര്‍ക്കറുടെ ചിത്രം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇടം പിടിച്ചു. ആര്‍.എസ്.എസ്സാണ് ഗാന്ധിയെ കൊന്നത് എന്ന് പറയാന്‍ ആളുകള്‍ മടിച്ചു തുടങ്ങി.
സവര്‍ക്കറെ വെറുതെ വിട്ടത് പോലെ പള്ളി തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടിരിക്കുന്നു. ഗാന്ധി ആത്മഹത്യ ചെയ്തതാണെന്ന് പോലും പറഞ്ഞു കളഞ്ഞവര്‍ ബാബരി മസ്ജിദ് സ്വയം ഇടിഞ്ഞു പൊളിഞ്ഞതാണെന്ന് വരെ ഇനി പ്രചരിപ്പിച്ചേക്കും. അതു കൊണ്ട് എക്കാലവും നമുക്കുറക്കെ പറയാം. ബാബരി മസ്ജിദ് സംഘ്പരിവാരങ്ങള്‍ തകര്‍ത്തതാണ്.
Be the first to write a comment.