Culture

ജലീലാണ് യഥാര്‍ത്ഥ പ്രതി; രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരും: പികെ ഫിറോസ്

By chandrika

November 11, 2018

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെടി ജലീലിന്റെ ബന്ധു കെടി അദീബ് രാജിവെച്ചെങ്കിലും യഥാര്‍ത്ഥ പ്രതിയായ മന്ത്രി രാജിവെക്കുന്നതുവരെ പ്രതിഷേധ സംരങ്ങള്‍ ശക്തമായി തുടരുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു. ഇതു കളവുമുതല്‍ തിരിച്ചു കൊടുത്ത് രക്ഷപ്പെടാനുള്ള മാര്‍ഗമാണ്. കളവു നടത്തിയ പ്രതി ശിക്ഷിക്കപ്പെട്ടാലേ നീതി നടപ്പിലാവൂ. ഇവിടെ ജലീല്‍ അഴിമതി നടത്തിയ മന്ത്രിയാണ്. അയാള്‍ ബന്ധുവിനെ രാജിവെപ്പിച്ച് കൈകഴുകാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അതു മതിയാകില്ല. അഴിമതിക്കാരന്‍ മന്ത്രിയും രാജിവെച്ചാലേ നീതി നടപ്പിലാവൂ. നീതി നടപ്പിലാകും വരെ യൂത്ത് ലീഗ് പ്രതിഷേധം തുടരുമെന്നും ഫിറോസ് പറഞ്ഞു.