വീട്ടുതടങ്കിലാക്കപ്പെട്ട ഹാദിയയുടെ വൈക്കത്തെ വീട്ടില്‍ കേന്ദ്ര വനിതാ കമ്മീഷന്‍ രേഖ ശര്‍മ സന്ദര്‍ശിച്ചതില്‍ ദുരൂഹതയുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഹാദിയയുടെ കേസ് കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ സന്ദര്‍ശിക്കില്ലെന്ന സംസ്ഥാന വനിതാ കമ്മീഷന്റെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ പിരിച്ചുവിടലാണ് ഇനി നല്ലതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കട് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഫിറോസ്.