kerala

കുഞ്ഞാലിക്കുട്ടിയുടെ ശബ്ദം അനുകരിച്ച് വ്യാജപ്രചാരണം; മാപ്പു പറഞ്ഞ് യുവാവ്

By web desk 1

August 28, 2020

മലപ്പുറം: മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ശബ്ദം അനുകരിച്ച് വ്യാജപ്രചാരണം നടത്തിയ ആള്‍ കുറ്റം സമ്മതിച്ച് മാപ്പു പറഞ്ഞു. വ്യാജ പ്രചാരണത്തിനെതിരെ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതോടെയാണ് യുവാവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ മാപ്പു പറഞ്ഞ് രംഗത്തെത്തിയത്. വ്യാജപ്രചാരണത്തിനെതിരെ കെഎംസിസിയും പരാതി നല്‍കിയിരുന്നു.

നിലവില്‍ റാസല്‍ഖൈമയില്‍ കഴിയുന്ന മലപ്പുറം തിരൂര്‍ സ്വദേശി നൗഷാദാണ് കുഞ്ഞാലിക്കുട്ടിയുടേത് എന്ന പേരില്‍ ശബ്ദാനുകരണം നടത്തി വ്യാജപ്രചാരണം നടത്തിയത്. ശബ്ദാനുകരണം സദുദ്ദേശത്തോടെയല്ല എന്ന നിലപാടിലാണ് പികെ കുഞ്ഞാലിക്കുട്ടി പരാതി നല്‍കാന്‍ തീരുമാനിച്ചത്.